Skip to content

അവസാന ഓവറിൽ ഹീറോയായി അർഷ്ദീപ് ! ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത 20 ഓവറിൽ 154 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 36 പന്തിൽ 54 റൺസ് നേടിയ ബെൻ മക്ഡർമോട്ട് മാത്രമാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. അവസാന ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ അർഷ്ദീപിനെതിരെ വെറും 3 റൺസ് നേടാൻ മാത്രമെ ഓസ്ട്രേലിയയ്ക്ക് സാധിച്ചുള്ളൂ.

ഇന്ത്യയ്ക്കായി മുകേഷ് കുമാർ നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. രവി ബിഷ്നോയ് 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും അക്ഷർ പട്ടേൽ നാലോവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 37 പന്തിൽ 54 റൺസ് നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ജിതേഷ് ശർമ്മ 16 പന്തിൽ 24 റൺസും അക്ഷർ പട്ടേൽ 21 പന്തിൽ 31 റൺസും നേടി.