Skip to content

പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യൻ യുവനിര കാഴ്ച്ചവെച്ചത്. ലോകകപ്പ് ജയിച്ചുവന്ന ഓസീസിനെതിരായ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ പ്രകടനത്തോടെ വലിയ പ്രശംസയാണ് സൂര്യകുമാർ യാദവിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റു ക്യാപ്റ്റന്മാരുടെ പാത താരം പിന്തുടർന്നതും ആരാധകരെ സന്തോഷത്തിലാഴ്ത്തി.

പരമ്പരകൾ വിജയിച്ച ശേഷം ലഭിക്കുന്ന ട്രോഫി യുവതാരങ്ങൾക്ക് നൽകികൊണ്ടുള്ള പതിവിന് എം എസ് ധോണിയാണ് ഇന്ത്യൻ ക്രിക്കറ്റിൽ തുടക്കമിട്ടത്. ധോണിയ്ക്ക് കോഹ്ലിയും രോഹിത് ശർമ്മയും ഹാർദിക്ക് പാണ്ഡ്യയും ഈ പതിവ് തുടർന്നു.

ഇപ്പോഴിതാ ക്യാപ്റ്റനായ ആദ്യ പരമ്പര വിജയത്തിൽ ലഭിച്ച ട്രോഫി ടീമിലെ പുതുമുഖം റിങ്കു സിങിന് കൈമാറികൊണ്ട് കയ്യടി നേടിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.

അഞ്ചാം മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അക്ഷർ പട്ടേലാണ് പ്ലേയർ ഓഫ് ദി മാച്ച്. രവി ബിഷ്‌നോയാണ് പ്ലേയർ ഓഫ് ദി സിരീസ്.

https://twitter.com/BCCI/status/1731367421649535081?t=b7_8iWIz3YDpzUF-XTIObw&s=19