Skip to content

കഴിഞ്ഞ ലോകകപ്പിൽ കമൻ്റേറ്റർ, ഈ ലോകകപ്പിൽ ടൂർണമെൻ്റിലെ മികച്ച താരം, ഇത് സാം കറൻ്റെ തിരിച്ചുവരവ്

ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് കണ്ടത് സാം കറൺ എന്ന യുവ ഓൾ റൗണ്ടറുടെ തകർപ്പൻ തിരിച്ചുവരവ്. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ സാം കറൺ തന്നെയാണ് പ്ലേയർ ഓഫ് ദി സിരീസായി തിരഞ്ഞെടുക്കപെട്ടത്.

യു എ ഇയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ പരിക്ക് മൂലം സാം കറന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഇംഗ്ലീഷ് ചാനലിന് വേണ്ടി കമൻ്റേറ്ററായി സാം കറനെത്തിയിരുന്നു. ഇതിന് ശേഷമാണ് താരം പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയത്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അഫ്ഗാനിസ്ഥാനെതിരെ സാം കറൺ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയിരുന്നു. ഫൈനലിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ താരം ടൂർണമെൻ്റിൽ 6.52 എന്ന മികച്ച ഇക്കോണമിയിൽ 13 വിക്കറ്റുകൾ നേടിയിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളർ കൂടിയാണ് സാം കറൺ.

ബൗളിങ് പ്രകടനത്തിൻ്റെ മികവിൽ മാത്രം ടി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റാകുന്ന ആദ്യ പ്ലേയർ കൂടിയാണ് സാം കറൻ.