Skip to content

ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി അയർലൻഡ്. യൂറോപ്പ് ക്വാളിഫയറിൽ ജർമ്മനിയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അയർലൻഡ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

ഇതിന് മുൻപ് നടന്ന മത്സരങ്ങളിൽ ഇറ്റലി, ഡെൻമാർക്ക്, ഓസ്ട്രിയ, ജേഴ്സി എന്നീ ടീമുകളെ അയർലൻഡ് പരാജയപെടുത്തിയിരുന്നു. ജർമ്മനിയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഇനി സ്കോട്ലൻഡിനെതിരായ മത്സരം മാത്രമാണ് അയർലൻഡിന് ശേഷിക്കുന്നത്. മറുഭാഗത്ത് നാല് മത്സരങ്ങളിൽ നാലിലും വിജയിച്ച സ്കോട്ലൻഡും യോഗ്യത ഏറെകുറെ ഉറപ്പാക്കികഴിഞ്ഞു. നാല് മത്സരങ്ങളിൽ നാല് പോയിൻ്റ് നേടിയ ഇറ്റലിയ്ക്ക് മാത്രമാണ് ഇനി കണക്കിലെങ്കിലും പ്രതീക്ഷയുള്ളത്. ജർമ്മനി അഞ്ച് മത്സരങ്ങളിൽ നിന്നും അഞ്ച് പോയിൻ്റ് നേടിയപ്പോൾ അഞ്ച് നാല് മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ്‌ കരസ്ഥമാക്കി.

പോയിൻ്റ് ടേബിളിൽ മുൻപിലെത്തുന്ന ആദ്യ രണ്ട് ടീമുകളാണ് ലോകകപ്പിലേക്ക് യോഗ്യത നേടുക.