Skip to content

അതിശക്തം പാകിസ്ഥാൻ !! ശ്രീലങ്കയെ തകർത്ത് വമ്പൻ വിജയം

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ തകർത്ത് പാകിസ്ഥാൻ. ഒരു ഇന്നിങ്സിനും 222 റൺസിനുമായിരുന്നു പാകിസ്ഥാൻ്റെ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര 2-0 ന് പാകിസ്ഥാൻ സ്വന്തമാക്കി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 410 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം 188 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 63 റൺസ് നേടിയ എഞ്ചലോ മാത്യൂസ് മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിടിച്ചുനിന്നത്. പാകിസ്ഥാന് വേണ്ടി നൊമാൻ അലി ഏഴ് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 201 റൺസ് നേടിയ അബ്ദുള്ള ഷഫീഖിൻ്റെ മികവിലാണ് 576 റൺസ് നേടി പാകിസ്ഥാൻ ഡിക്ലയർ ചെയ്തത്. അഘ സൽമാൻ 154 പന്തിൽ 132 റൺസും മൊഹമ്മദ് റിസ്വാൻ 50 റൺസും ഷാൻ മസൂദ് 51 റൺസും നേടി. വിജയത്തോടെ പരമ്പര 2-0 ന് സ്വന്തമാക്കിയ പാകിസ്ഥാൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.