Skip to content

ഞാനതിന് തയ്യാറാകില്ല !! കോഹ്ലിയും സച്ചിനുമായുള്ള താറതമ്യത്തെ കുറിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്. ഇതിനോടകം സച്ചിൻ ടെണ്ടുൽക്കറുടെ നിരവധി റെക്കോർഡുകൾ തകർത്ത കോഹ്ലി 76 സെഞ്ചുറിയുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്നേറ്റം തുടരുകയാണ്.

നിരവധി റെക്കോർഡുകൾ കോഹ്ലി തകർത്തെങ്കിൽ കൂടിയും സച്ചിനുമായി കോഹ്ലിയെ താരതമ്യം ചെയ്യുവാൻ താൻ തയ്യാറല്ലെന്ന് വിൻഡീസ് ഇതിഹാസം തുറന്നുപറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ഇതിഹാസമാണെന്നും അദ്ദേഹവുമായി കോഹ്‌ലിയെ താരതമ്യം ചെയ്യുവാനാകില്ലെന്നും ആംബ്രോസ് പറഞ്ഞു.

വിരാട് കോഹ്ലിയെ പോലെ എല്ലായ്പോഴും മികവ് പുലർത്തുന്ന താരം ഒരു ഘട്ടത്തിൽ സെഞ്ചുറി നേടുന്നില്ലെന്ന് കരുതി വിമർശിക്കുന്നതിനോടും ആംബ്രോസ് തൻ്റെ എതിർപ്പ് രേഖപെടുത്തി.