Skip to content

രാഹുൽ ദ്രാവിഡിന് വിശ്രമം, ന്യൂസിലൻഡ് പര്യടനത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചാകും

ഐസിസി ടി20 ലോകകപ്പിലെ തോൽവിയ്‌ക്ക് പുറകെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. വരുന്ന ന്യൂസിലൻഡ് പര്യടനത്തിലാണ് രാഹുൽ ദ്രാവിഡിന് ഇന്ത്യ വിശ്രമം അനുവദിച്ചത്.

വി വി എസ് ലക്ഷ്മണായിരിക്കും ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങിയ പര്യടനം നവംബർ 18 നാണ് ആരംഭിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്.

സഞ്ജു സാംസൺ രണ്ട് ടീമിലും ഇടംനേടിയിട്ടുണ്ട്. ആദ്യ ഇലവനിൽ തന്നെ സഞ്ജു ഇടംപിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. റിഷഭ് പന്താണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

ആമസോൺ പ്രൈമിലായിരിക്കും മത്സരങ്ങൾ കാണുവാൻ സാധിക്കുക. ടെലിവിഷനിൽ സംപ്രേക്ഷണം ഉണ്ടായേക്കില്ല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുഗു തുടങ്ങിയ ഭാഷകളിൽ കമൻ്ററിയുണ്ടാകും. രവി ശാസ്ത്രി, ഹർഷ ഭോഗ്ലെ, അഞ്ചും ചോപ്ര, സൈമൺ ഡൽ, മുരളി കാർത്തിക് എന്നിവരാണ് ഇംഗ്ലീഷ് കമൻ്റേറ്റർമാർ.