Skip to content

സിംബാബ്‌വെയെയും നെതർലൻഡ്സിനെയും തോൽപ്പിച്ച് സെമിയിലെത്തിയത് വലിയ കാര്യമല്ല, ഇന്ത്യൻ ടീമിനെ പരിഹസിച്ച് അക്തർ

ഐസിസി ടി20 സെമിഫൈനലിൽ തോറ്റ് പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ സെമി ഫൈനലിൽ എത്തിയത് പോലും വലിയ കാര്യമല്ലെന്നും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാനെ നേരിടാനുള്ള യോഗ്യത ഇന്ത്യയ്ക്കില്ലെന്നും അക്തർ തുറന്നടിച്ചു.

” ഇന്ത്യയ്ക്ക് മികച്ച ഫാസ്റ്റ് ബൗളർമാരോ സ്പിന്നർമാരോ ഇല്ല. അവരുടെ സെലക്ഷൻ ആശയകുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രമേ അവരുടെ പേസർമാർക്ക് തിളങ്ങുവാൻ സാധിക്കൂ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞങ്ങളെ നേരിടാനുള്ള യോഗ്യത അവർക്കില്ല. ”

” സെമിഫൈനലിൽ പ്രവേശിക്കുന്നതിൽ ഇത്ര വലിയ കാര്യമെന്താണ്. നാല് മികച്ച ടീമുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നെതർലൻഡ്സിനെയും സിംബാബ്‌വെയെയും പരാജയപെടുത്തിയത് വലിയ കാര്യമല്ല. ഇന്ത്യ നേതൃത്വ നിരയിൽ പരിശോധന നടത്തേണ്ടതുണ്ട്. അവർ നടത്തിയ സെലക്ഷൻ ആശയകുഴപ്പമുള്ളതായിരുന്നു. ” അക്തർ പറഞ്ഞു.

സൂപ്പർ 12 ഘട്ടത്തിൽ അഞ്ചിൽ നാല് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിരുന്നു. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരാജയപെട്ടപ്പോൾ പാകിസ്ഥാൻ, നെതർലൻഡ്സ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ ടീമുകളെ ഇന്ത്യ പരാജയപെടുത്തി.