Skip to content

വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

തകർപ്പൻ വെടിക്കെട്ടിലൂടെ ട്രാവിസ് ഹെഡ് ഞെട്ടിക്കുമ്പോൾ മറ്റൊരു ഓസീസ് താരവും ഈ ഐ പി എല്ലിൽ തകർപ്പൻ ബാറ്റിങിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അത് മറ്റാരുമല്ല ഡൽഹി ക്യാപിറ്റൽസിൻ്റെ യുവതാരം ജേക്ക് ഫ്രെസർ തന്നെ.

ഡൽഹിയ്ക്കെതിരെ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തകർത്താടി കൂറ്റൻ സ്കോർ സൺറൈസേഴ്‌സിന് സമ്മാനിച്ചപ്പോൾ ഡൽഹി മറുപടി നൽകിയത് ഫ്രെസറിലൂടെയായിരുന്നു. വെറും 15 പന്തിൽ നിന്നുമാണ് താരം ഫിഫ്റ്റി നേടിയത്. 18 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പെടെ 65 റൺസ് നേടിയാണ് താരം പുറത്തായത്.

ഈ പ്രകടനത്തിന് പുറകെ ഈ യുവതാരത്തെ ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഡേവിഡ് വാർണർ മോശം ഫോമിൽ തുടരുമ്പോൾ ഫ്രെസർക്ക് അവസരം നൽകാനുള്ള സാധ്യതകളെ തള്ളി കളയാൻ ആവില്ലയെന്നും ഹെഡും ഫ്രെസറും ഓപ്പണിങ് ഇറങ്ങുകയാണെങ്കിൽ എതിർടീമുകൾ ഏറെ കഷ്ടപെടേണ്ടിവരുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ ചൂണ്ടികാട്ടി.