Skip to content

രാജസ്ഥാന് വെല്ലുവിളി ? പോയിൻ്റ് ടേബിളിൽ കുതിച്ച് സൺറൈസേഴ്‌സ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 67 റൺസിനായിരുന്നു സൺറൈസേഴ്‌സിൻ്റെ വിജയം.

267 റൺസിൻ്റെ വിജയക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 19.1 ഓവറിൽ 199 റൺസ് നേടി പുറത്തായി.

18 പന്തിൽ 5 ഫോറും 7 സിക്സും അടക്കം 65 റൺസ് നേടിയ ജേക്ക് ഫ്രെസർ, 22 പന്തിൽ 42 റൺസ് നേടിയ അഭിഷേക് പോറൽ, 44 റൺസ് നേടിയ റിഷഭ് പന്ത് എന്നിവർ മാത്രമാണ് ഡൽഹിയ്ക്കായി തിളങ്ങിയത്. സൺറൈസേഴ്‌സിന് വേണ്ടി നടരാജൻ നാലോവറിൽ 19 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 32 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പടെ 89 റൺസ് നേടിയ ട്രാവിസ് ഹെഡ്, 12 പന്തിൽ 46 റൺസ് നേടിയ അഭിഷേക് ശർമ്മ, 29 പന്തിൽ 59 റൺസ് നേടിയ ഷഹബാs അഹമ്മദ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയത്.

വിജയത്തോടെ സൺറൈസേഴ്‌സ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. സീസണിലെ സൺറൈസേഴ്‌സിൻ്റെ അഞ്ചാം വിജയമാണിത്.