Skip to content

ഇതെന്താ ടെസ്റ്റ് ക്രിക്കറ്റോ !! പന്തിനെ ട്രോളി ആരാധകർ

ഐ പി എല്ലിൽ തുടർവിജയങ്ങൾക്ക് ശേഷം വീണ്ടും പരാജയം ഏറ്റുവാങ്ങിയിരികുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ക്യാപിറ്റൽസിൻ്റെ കുതിപ്പിന് തടയിടുവാൻ ഡൽഹിയ്ക്കും സാധിച്ചില്ല. ഇതിനിടെ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തിൻ്റെ പേരിൽ വിമര്ശനം നേരിടുകയാണ് ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്.

267 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്കായി 35 പന്തിൽ 44 റൺസ് മാത്രമാണ് പന്തിന് നേടുവാൻ സാധിച്ചത്. 130 ന് താഴെയായിരുന്നു താരത്തിൻ്റെ സ്‌ട്രെയ്ക്ക് റേറ്റ്. മികച്ച തുടക്കം ലഭിച്ചതിനാൽ തന്നെ മത്സരം എത്തിപിടിക്കാവുന്ന ദൂരത്തായിരുന്നിരിക്കെയുള്ള പന്തിൻ്റെ ഈ പ്രകടനമാണ് ടീമിൻ്റെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.