Skip to content

അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഐ പി എല്ലിൽ തുടക്കകാലത്ത് നിലവിലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെതിരെ പന്തെറിഞ്ഞതിൻ്റെ ഓർമകൾ പങ്കുവെച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം.

2010 മുതൽ 2016 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബൗളിംഗ് കോച്ചായിരുന്നു വസീം അക്രം. രാജസ്ഥാൻ റോയൽസിൽ എത്തുന്നതിന് മുൻപേ സഞ്ജു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ  സെലക്ഷൻ ക്യാമ്പിൽ  എത്തിയിരുന്നുവെന്നും അന്ന് ബൗളർമാരുടെ കുറവ് മൂലം താൻ സഞ്ജുവിനെതിരെ പന്തെറിഞ്ഞിരുന്നുവെന്നും വസീം അക്രം പറഞ്ഞു.

അന്ന് ഔട്ട് സ്വിങറുകൾ എറിഞ്ഞുകൊണ്ട് താൻ സഞ്ജുവിനെ ബുദ്ധിമുട്ടിച്ചുവെന്നും പിന്നീട് ഇൻസ്വിങറിലൂടെ കുറ്റിതെറിപ്പിച്ചുകൊണ്ട് സഞ്ജുവിനോട് പോകാൻ ആംഗ്യം കാണിച്ചുവെന്നും വസീം അക്രം പറഞ്ഞു. അന്ന് അവസരം കിട്ടിയില്ലയെങ്കിൽ കൂടിയും സഞ്ജുവിന് ഒരുപാട് കഴിവ് ഉണ്ടെന്ന് താൻ മനസ്സിലാക്കിയിരുന്നുവെന്നും ഭാവിയിൽ മികച്ച കളിക്കാരനാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും വസീം അക്രം പറഞ്ഞു.