Skip to content

സെഞ്ചുറി നേടി ബെയർസ്റ്റോ, തകർത്താടി  ശശാങ്ക് !! ചരിത്ര വിജയവുമായി പഞ്ചാബ് കിങ്സ്

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചരിത്രവിജയവുമായി പഞ്ചാബ് കിങ്സ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം.

മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 262 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.

48 പന്തിൽ 8 ഫോറും 9 സിക്സും ഉൾപ്പടെ 108 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 28 പന്തിൽ 2 ഫോറും 8 സിക്സും ഉൾപ്പടെ 68 റൺസ് നേടിയ ശശാങ്ക് സിങ് 20 പന്തിൽ 54 റൺസ് നേടിയ പ്രഭ്സിമ്രാൻ സിങ് എന്നിവരുടെ മികവിലാണ് പഞ്ചാബ് വിജയം കരസ്ഥമാക്കിയത്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 32 പന്തിൽ 71 റൺസ് നേടിയ സുനിൽ നറെയ്ൻ, 37 പന്തിൽ 75 റൺസ് നേടിയ ഫിലിപ്പ് സാൾട്ട് എന്നിവരുടെ മികവിലാണ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് നേടിയത്. വെങ്കടേഷ് അയ്യർ 23 പന്തിൽ 39 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 10 പന്തിൽ 28 റൺസ് നേടിയിരുന്നു.