Skip to content

ഇനിയത് പഴങ്കഥ !! സൺറൈസേഴ്‌സിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് കിങ്സ്

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് നേടിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പഞ്ചാബ് കിങ്സ് ഈഡൻ ഗാർഡനിൽ കുറിച്ചത്. മത്സരത്തിലെ വിജയത്തിനൊപ്പം തകർപ്പൻ റെക്കോർഡും പഞ്ചാബ് കിങ്സ് കരസ്ഥമാക്കി.

24 സിക്സുകളാണ് എട്ട് പന്തുകൾ ബാക്കിനിൽക്കെ വിജയിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സ് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമായി പഞ്ചാബ് കിങ്സ് മാറി.

ഈ സീസണിൽ ആർ സീ ബീയ്ക്കെതിരായ മത്സരത്തിൽ 22 സിക്സും ഡൽഹി ക്യാപിറ്റൽസിനെതിരെ 22 സിക്സും നേടിയ സൺറൈസേഴ്‌സിൻ്റെ റെക്കോർഡാണ് പഞ്ചാബ് തകർത്തത്.