Skip to content

ആർ സീ ബിയ്ക്ക് കൂട്ടായി മുംബൈ !! തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 10 റൺസിനായി ഡൽഹിയുടെ വിജയം.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 258 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

32 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 63 റൺസ് നേടിയ തിലക് വർമ്മ, 24 പന്തിൽ 46 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ, 17 പന്തിൽ 37 റൺസ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഡെൽഹിയ്ക്കായി റസീഖ് ഡാർ സലാം, മുകേഷ്  കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 27 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പടെ 84 റൺസ് നേടിയ ജേക്ക് ഫ്രെസർ, 17 പന്തിൽ 41 റൺസ് നേടിയ ഷായ് ഹോപ്പ്, 25 പന്തിൽ 48 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ഡൽഹി ക്യാപിറ്റൽസ് കുറിച്ചത്.

സീസണിലെ ഡൽഹി ക്യാപിറ്റൽസിൻ്റെ അഞ്ചാം വിജയമാണിത്. മറുഭാഗത്ത് 9 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റ് മാത്രമായി പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസുള്ളത്.