Skip to content

സെഞ്ചുറിയുമായി വിൽ ജാക്ക്സ്, തകർപ്പൻ വിജയവുമായി ആർ സീ ബി

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ വിജയം.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ ബാംഗ്ലൂർ മറികടന്നു. 41 പന്തിൽ 5 ഫോറും 10 സിക്സും ഉൾപ്പടെ 100 റൺസ് നേടിയ വിൽ ജാക്ക്സാണ് ബാംഗ്ലൂരിന് അതിവേഗത്തിൽ വിജയം സമ്മാനിച്ചത്. വിരാട് കോഹ്ലി 44 പന്തിൽ 6 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 70 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 49 പന്തിൽ 84 റൺസ് നേടിയ സായ് സുദർശൻ്റെയും 58 റൺസ് നേടിയ ഷാരൂഖ് ഖാൻ്റെയും മികവിലാണ് 200 റൺസ് നേടിയത്.