Skip to content

അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്തുണമെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 33 പന്തിൽ 7 ഫോറും മൂന്ന് സിക്സും ഉൾപ്പടെ പുറത്താകാതെ 71 റൺസ് സഞ്ജു നേടിയിരുന്നു.

” അടുത്ത രണ്ടാഴ്ചയ്ക്ക് ശേഷം കരീബിയൻ ദ്വീപിലേക്കും അമേരിക്കയിലേക്കും പറക്കുന്ന വിമാനത്തിൽ സഞ്ജു ഉണ്ടായിരിക്കണമെന്നതിൽ യാതൊരു സംശയവുമില്ല. അംഗീകാരം ലഭിക്കാതിരിക്കുന്നിട്ടും ഒരു ക്യാപ്റ്റനെന്ന നിലയിലും സമ്മർദ്ദത്തെ അതിജീവിച്ചാണ് അവൻ പലതും ചെയ്യുന്നത്. അവൻ എത്തുന്ന സാഹചര്യവും ബാറ്റ് ചെയ്യുന്ന രീതിയും, ഞാനാണ് സെലക്ടറെങ്കിൽ ആദ്യം തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയായിരിക്കും. ” പീറ്റേഴ്‌സൻ പറഞ്ഞു.