Skip to content

വേദനയോടെയാണ് അവനത് അമ്മയോട് പറഞ്ഞത് !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിൽ പ്രതികരിച്ച് സൂപ്പർതാരത്തിൻ്റെ പിതാവ്

ഐസിസി ടി20 ലോകകപ്പ് ടീമിൽ റിങ്കു സിങിന് ഇടം ലഭിക്കാതെ പോയതിൽ പ്രതികരിച്ച് റിങ്കുവിൻ്റെ പിതാവ്. ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിൽ ഇടംപിടിക്കാൻ റിങ്കുവിന് സാധിച്ചില്ല.

അത് കൂടാതെ റിസർവ് പ്ലേയറായും ടീമിൽ റിങ്കുവിനെ ഇന്ത്യ ഉൾപ്പെടുത്തിയിട്ടില്ല. റിങ്കു ടീമിൽ ഇടം നേടുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും അതാഘോഷിക്കാൻ പടക്കവും മധുരവും വാങ്ങിയിരുന്നുവെന്നും പിതാവ് പറഞ്ഞു. ടീമിൽ ഇടം നേടാത്തതിൽ റിങ്കു വളരെ നിരാശനാണെന്നും ടീമിൽ താനില്ലെന്ന് വളരെ വേദനയോടെയാണ് തൻ്റെ അമ്മയോട് റിങ്കു പറഞ്ഞിരുന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.