Skip to content

ഇത് 22 ക്കാരൻ്റെ അഴിഞ്ഞാട്ടം !! തകർപ്പൻ റെക്കോർഡുമായി ഡൽഹിയുടെ യുവതാരം

ഐ പി എല്ലിൽ സൺറൈസേഴ്‌സിൻ്റെ വെടിക്കെട്ടിന് ഓസീസ് യുവതാരം ജേക്ക് ഫ്രെസറിലൂടെ മറുപടി നൽകി ഡൽഹി ക്യാപിറ്റൽസ്.

267 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്കായി മൂന്നാമനായി എത്തിയ താരം വെറും 15 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. 18 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പടെ 65 റൺസ് നേടിയാണ് താരം പുറത്തായത്.

ഐ പി എൽ ചരിത്രത്തിൽ ഡൽഹിയ്ക്ക് വേണ്ടി ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണിത്. 2016 സീസണിൽ 17 പന്തിൽ ഫിഫ്റ്റി നേടിയ ക്രിസ് മോറിസിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഉണ്ടായിരുന്നത്.