Skip to content

മുംബൈ ഈസ് ബാക്ക് !! ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം

ഐ പി എൽ 2024 സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു മുംബൈയുടെ വിജയം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 25 പന്തിൽ 3 ഫോറും 7 സിക്സും ഉൾപ്പടെ 71 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ്, 40 പന്തിൽ 66 റൺസ് നേടിയ പൃഥ്വി ഷാ എന്നിവർ  മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.

മുംബൈയ്ക്ക് വേണ്ടി കോട്സെ നാല് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 27 പന്തിൽ 49 റൺസ് നേടിയ രോഹിത് ശർമ്മ, 23 പന്തിൽ 42 റൺസ് നേടിയ ഇഷാൻ കിഷൻ, 21 പന്തിൽ 45 റൺസ് നേടിയ ടിം ഡേവിഡ്, 10 പന്തിൽ 39 റൺസ് നേടിയ റോമാരിയോ ഷെപ്പേർഡ് എന്നിവരുടെ മികവിലാണ് 20 ഓവറിൽ 234 റൺസ് അടിച്ചുകൂട്ടിയത്.