Skip to content

അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കരീബിയൻ താരം റോമാരിയോ ഷെപ്പേർഡ്.

മത്സരത്തിൽ വെറും 10 പന്തുകൾ നേരിട്ട താരം മൂന്ന് ഫോറും 4 സിക്സും ഉൾപ്പടെ 39 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റെന്ന റെക്കോർഡ് താരം സ്വന്തമാക്കി. അവസാന ഓവറിൽ നിന്നും മാത്രം 32 റൺസ് നേടിയ താരം 390 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

2022 സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടി മുംബൈ ഇന്ത്യൻസിനെതിരെ 15 പന്തിൽ 56 റൺസ് നേടിയ കമ്മിൻസിൻ്റെ റെക്കോർഡാണ് ഷെപ്പേർഡ് തകർത്തത്. 373.33 സ്ട്രൈക്ക് റേറ്റിലാണ് കമ്മിൻസ് റൺസ് നേടിയത്.