Skip to content

ഓരോവറിൽ 32 റൺസുമായി മുംബൈയുടെ കരീബിയൻ പവർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ. ഓപ്പണർമാർക്കൊപ്പം ടിം ഡേവിഡും വിൻഡീസ് താരം റോമാരിയോ ഷെപ്പേർഡും അവസാന ഓവറുകളിൽ നടത്തിയ വെടികെട്ടാണ് മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. രോഹിത് ശർമ്മ 27 പന്തിൽ 49 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 23 പന്തിൽ 42 റൺസ് നേടി പുറത്തായി. പരിക്കിന് ശേഷം തിരിച്ചെത്തിയ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായപ്പോൾ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്ക് 33 പന്തിൽ 39 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

എന്നാൽ 21 പന്തിൽ 45 റൺസ് നേടിയ ടിം ഡേവിഡും 10 പന്തിൽ 39 റൺസ് നേടിയ ഷെപ്പേർഡും ചേർന്ന് മുംബൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചു. നോർകിയ എറിഞ്ഞ അവസാന ഓവറിൽ 32 റൺസാണ് ഷെപ്പേർഡ് അടിച്ചുകൂട്ടിയത്.

വീഡിയോ: