Skip to content

ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് വാങ്കഡെയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് മുംബൈ ഇന്ത്യൻസ് ടീമിലും ആരാധകരിലും വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു.

വാങ്കഡെയിൽ രോഹിത് ശർമ്മയുടെ മികച്ച ഇന്നിങ്സിനും ഒപ്പം പാണ്ഡ്യയുടെ കീഴിൽ വീണ്ടും ഒരു തോൽവിയും പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായത്. സഞ്ജുവിൻ്റെ കിവി വജ്രായുധമായ ട്രെൻഡ് ബോൾട്ടാണ് രോഹിത് ശർമ്മയെ പുറത്താക്കിയത്. തൊട്ടുപിന്നാലെ യുവതാരം നമാൻ ധിറിനെയും ബോൾട്ട് മടക്കി അയച്ചു. ശേഷം തൻ്റെ അടുത്ത ഓവറിലെ രണ്ടാം പന്തിൽ മുംബൈയുടെ സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനെയും ട്രെൻഡ് ബോൾട്ട് ഗോൾഡൻ ഡക്കാക്കികൊണ്ട് പുറത്താക്കി. അടുത്ത ഓവറിൽ ഇഷാൻ കിഷനെ നെൻഡ്രെ ബർഗറും പുറത്താക്കിയതോടെ മുംബൈയുടെ മുൻനിര പൂർണമായും തകർന്നു.