Skip to content

മതിയായ സൗകര്യങ്ങളില്ല ! ലോകകപ്പ് വേദി മാറ്റാനൊരുങ്ങി ഐസിസി

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് അമേരിക്കയിൽ നിന്നും മാറ്റാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. യു എ എ ക്രിക്കറ്റ് ബോർഡും വിൻഡീസ് ക്രിക്കറ്റ് ബോർഡുമാണ് 2024 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇരു ബോർഡുകൾക്കും ആതിഥേയത്വം നഷ്ടമായേക്കും.

നിലവിൽ ക്രിക്കറ്റിന് വേണ്ട മതിയായ അടിസ്ഥാന സൗകര്യങ്ങൾ യു എ ഇയിലില്ല. പുതിയ ടി20 ലീഗിനായി പുത്തൻ സ്റ്റേഡിയം ഒരുക്കുന്നുവെങ്കിലും ലോകകപ്പ് പോലൊരു ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ ഇത് മതിയാകില്ല. ടൂർണമെൻ്റിന് മുൻപേ വേദികൾ ഒരുക്കാനുള്ള വലിയ വെല്ലുവിളിയായിരുന്നു യു എസ് എ ക്രിക്കറ്റ് ബോർഡിന് മുൻപിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ലോകകപ്പ് ഐസിസി ഇംഗ്ലണ്ടിലേക്ക് മാറ്റുവാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

2030 ലെ ലോകകപ്പ് ഹോസ്റ്റിങ് റൈറ്റ്സ് ഇംഗ്ലണ്ട്, സ്കോട്ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങൾക്കാണ്. 2030 ലെ ഈ റൈറ്റ്സ് യു എസ് എയ്‌ക്ക് കൈമാറികൊണ്ട് 2024 ലോകകപ്പ് ഇംഗ്ലണ്ടിലേക്ക് മാറ്റുവാനാണ് ഐസിസി പദ്ധതിയിടുന്നത്. പുതിയ ഫോർമാറ്റിലാണ് 2024 ലോകകപ്പ് ഐസിസി പ്ലാൻ ചെയ്തിരിക്കുന്നത്. 20 ടീമുകൾ ലോകകപ്പിനായി ടൂർണമെൻ്റിൽ മാറ്റുരക്കും. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടികഴിഞ്ഞു. ഇനിയുള്ള എട്ട് ടീമുകളെ ക്വാളിഫയറുകളിലൂടെയാകും തിരഞ്ഞെടുക്കുക.