Skip to content

ഇൻസ്റ്റഗ്രാമിൽ വർഗീയ പോസ്റ്റ് !! വിവാദമായതിന് പിന്നാലെ തടിയൂരി ഗുജറാത്ത് ടൈറ്റൻസ് താരം

തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് പേസർ. സംഭവം വിവാദമായതിന് പുറകെ താരം പോസ്റ്റ് പിൻവലിച്ച് മാപ്പുപറയുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസിൻ്റെ യു പി പേസർ യാഷ് ദയാലാണ് ഈ പോസ്റ്റ് പങ്കുവെച്ചതും പിന്നാലെ പോസ്റ്റ് പിൻവലിച്ച് മാപ്പുപറഞ്ഞതും. അറിയാതെ പോസ്റ്റ് ചെയ്തതാണെന്നും താൻ എല്ലാ സമുദായങ്ങളെയും ബഹുമാനിക്കുന്ന ആളാണെന്നും സ പിൻവലിച്ചുകൊണ്ട് യാഷ് ദയാൽ സ്റ്റോറിയിൽ കുറിച്ചിരുന്നു.

എന്നാലിപ്പോൾ കുറച്ചുമണിക്കൂറുകൾക്ക് ശേഷം രണ്ട് സ്റ്റോറിയും പോസ്റ്റ് ചെയ്തത് താനല്ലെന്നും അക്കൗണ്ട് മറ്റൊരാൾ കൈവശപെടുത്തിയാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്തതെന്നുമാണ് താരത്തിൻ്റെ വിശദീകരണം.

ഈ ഐ പി എൽ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ യാഷ് ദയാലിനെതിരെ തുടർച്ചയായി അഞ്ച് സിക്സ് പറത്തികൊണ്ട് റിങ്കു സിങ് കെ കെ ആറിനെ വിജയത്തിലെത്തിച്ചിരുന്നു. ആ മത്സരത്തിന് ശേഷം മാനസികമായും ശാരീരികമായും തളർന്ന താരം പിന്നീട് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് കളിച്ചത്.