Skip to content

ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർക്ക് ഇതത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷം ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബട്ട്ലർ ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടവും നേടി കൊടുത്തിരുന്നു. എന്നാൽ ഈ ഐ പി എൽ സീസണിൽ മികവ് പുലർത്താൻ രാജസ്ഥാൻ റോയൽസ് താരത്തിന് സാധിച്ചില്ല. സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ താരം ഡക്കാവുകയും ചെയ്തിരുന്നു. ഇപ്പോൾ ടി20 ബ്ലാസ്റ്റിലും ഫോം കണ്ടെത്താൻ പാടുപെടുകയാണ് ബട്ട്ലർ.

ഇന്ന് നടന്ന നോട്ടിങ്ഹാംഷെയറിനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ വീണിരിക്കുകയാണ് ബട്ട്ലർ. ഗംഭീര യോർക്കറിലൂടെയാണ് ഷഹീൻ അഫ്രീദി ബട്ട്ലറെ വീഴ്ത്തിയത്. കഴിഞ്ഞ ദിവസം ടി20 ബ്ലാസ്റ്റിൽ ഒരോവറിൽ നാല് സിക്സ് നേടികൊണ്ടും ഷഹീൻ അഫ്രീദി വാർത്തകളിൽ ഇടം നേടിയിരുന്നു. ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെല്ലിനെതിരെയായിരുന്നു ഒരോവറിൽ 4 സിക്സ് ഷഹീൻ അഫ്രീദി നേടിയത്.

വീഡിയോ :