Skip to content

അത് ധോണിയുടെ ബുദ്ധിയല്ല ! ആ നിർദ്ദേശം നൽകിയത് ഞാനാണ് : വീരേന്ദർ സെവാഗ്

ഇന്ത്യൻ ആരാധകർക്ക് ഇന്നും മറക്കാനാകാത്ത മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 2007 ടി20 ലോകകപ്പിലെ ആദ്യ മത്സരം. ഇരു ടീമുകളും ഒപ്പം എത്തിയതോടെ ബൗൾ ഔട്ടിലൂടെയായിരുന്നു അന്ന് വിജയികളെ കണ്ടെത്തിയത്. ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു അന്ന് വിജയം കുറിച്ചു. ബൗൾ ഔട്ടിലെ ധോണിയുടെ തന്ത്രത്തെ ഇന്നും ഏവരും വാഴ്‌ത്തി പാടുന്നുണ്ട്. എന്നാൽ ബൗൾ ഔട്ടിൽ ധോണിയ്ക്ക് നിർണായക നിർദ്ദേശം നൽകിയത് താനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സെവാഗായിരുന്നു ആദ്യം പന്തെറിഞ്ഞത്. ഉന്നം പിഴക്കാതെ സെവാഗ് പന്ത് സ്റ്റമ്പിൽ കൊള്ളിക്കുകയും ചെയ്തു. ഹർഭജൻ സിങും റോബിൻ ഉത്തപ്പയുമാണ് പിന്നീട് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. മൂവർക്കും ലക്ഷ്യം പിഴക്കുകയും ചെയ്തില്ല. മറുഭാഗത്ത് ഒരു തവണ പോലും പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ പാകിസ്താന് സാധിച്ചില്ല.

ബൗൾ ഔട്ടിന് ആദ്യം പന്തെറിയാൻ തീരുമാനിച്ചത് താൻ തന്നെയാണെന്നും സ്റ്റമ്പിൽ കൊള്ളിക്കുമെന്ന ഉറച്ചവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും കൂടാതെ ബൗളർമാർക്ക് പന്ത് കൊടുക്കരുതെന്ന് ധോണിയോട് താൻ നിർദ്ദേശിച്ചിരുന്നുവെന്നും വീരേന്ദർ സെവാഗ് വെളിപെടുത്തി. മത്സരത്തിന് മുൻപേ തന്നെ തങ്ങൾ ബൗൾ ഔട്ട് പരിശീലിച്ചിരുന്നുവെന്നും അത് കൂടുതൽ ഗുണകരമായിയെന്നും സെവാഗ് പറഞ്ഞു.