Skip to content

ശ്രീലങ്കയിൽ ബ്രെവിസ് ഷോ !! ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക

തങ്ങളുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്കയുടെ എ ടീം. ഡെവാൾഡ് ബ്രെവിസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക എയ്ക്കെതിരെ സൗത്താഫ്രിക്ക എ കുറിച്ചത്.

4 വിക്കറ്റിനായിരുന്നു മത്സരത്തിൽ സൗത്താഫ്രിക്കയുടെ വിജയം. ശ്രീലങ്ക എ ഉയർത്തിയ 265 റൺസിൻ്റെ വിജയലക്ഷ്യം 41.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക എ മറികടന്നു. ഒരു ഘട്ടത്തിൽ 155 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ബ്രെവിസിൻ്റെ മികവിൽ ടീം തിരിച്ചെത്തിയത്.

71 പന്തിൽ 6 ഫോറും 7 സിക്സും ഉൾപ്പടെ പുറത്താകാതെ 98 റൺസ് താരം അടിച്ചുകൂട്ടി. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമായ താരത്തിന് ഈ സീസണിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. കാമറോൺ ഗ്രീൻ, ടിം ഡേവിഡ് എന്നിവർക്കാണ് മുംബൈ അവസരം നൽകിയത്. ചില മത്സരങ്ങളിൽ മറ്റൊരു സൗത്താഫ്രിക്കൻ യുവതാരമായ സ്റ്റബ്സിന് മുംബൈ അവസരം നൽകിയിരുന്നു.