Skip to content

കോഹ്ലിയിലോ ഗില്ലിലോ അല്ല ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഹിറ്റ്മാനിൽ !! കാരണം ഇതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. മികച്ച ഫോമിലുള്ള ഗില്ലിലും കോഹ്ലിയിലുമാണ് ആരാധകർക്ക് പ്രതീക്ഷയെങ്കിലും കണക്കുകൾ വെച്ചുനോക്കിയാൽ ഇന്ത്യൻ ടീം പ്രതീക്ഷ വെക്കേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയിലാണ്.

മത്സരം നടക്കുന്ന ഓവലിൽ നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള  ബാറ്റ്സ്മാൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഓവലിൽ ഹിറ്റ്മാൻ കളിച്ചത്. ആ മത്സരത്തിൽ മാത്രം 138 റൺസ് രോഹിത് ശർമ്മ അടിച്ചുകൂട്ടിയിരുന്നു. ഈ ഗ്രൗണ്ടിൽ മൂന്ന് മത്സരങ്ങൾ കളിച്ച കോഹ്ലിയ്‌ക്ക് 169 മത്സരങ്ങൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഇവിടെ കോഹ്ലിയുടെ ശരാശരി 30 ലും താഴെയാണ്.

രവീന്ദ്ര ജഡേജയാണ് രോഹിത് ശർമ്മയ്ക്ക് ശേഷം ഗ്രൗണ്ടിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള ഇന്ത്യൻ താരം. ഓവലിൽ 11 വിക്കറ്റിനൊപ്പം 126 റൺസ് ജഡേജ നേടിയിട്ടുണ്ട്. താരത്തിൻ്റെ ശരാശരി 40 ന് മുകളിലാണ്. സീനിയർ താരങ്ങളായ പുജാരയുടെ ഓവലിലെ ആവറേജ് 19.50 ഉം രഹാനെയുടെ ആവറേജ് പത്തിലും താഴെയുമാണ്.