Skip to content

ഒരു വർഷം രണ്ട് ഐസിസി കിരീടങ്ങൾ, ഇത് മാത്യൂ മോട്ടെന്ന മാന്ത്രികൻ്റെ കൂടി വിജയം

ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് വിജയത്തിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറിനെയും ബെൻ സ്റ്റോക്സിനെയും മറ്റു താരങ്ങളെയും ഏവരും പ്രശംസിച്ചപ്പോൾ പലരും വിട്ടുപോയ ഒരാളുണ്ട് അവരുടെ ഹെഡ് കോച്ച് മാത്യൂ മോട് തന്നെ.

മാത്യൂ മോട്ടിന് ഇത് ഈ വർഷത്തെ ആദ്യ ഐസിസി കിരീടമല്ല. ഇത് രണ്ടാം തവണയാണ് ഈ വർഷം ഹെഡ് കോച്ച് എന്ന നിലയിൽ മാത്യൂ മോട്ട് ഐസിസി കിരീടം നേടുന്നത്. ഈ വർഷം നടന്ന വനിതാ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായിരുന്നു മാത്യൂ മോട്ട് അതിന് ശേഷമാണ് താരത്തെ ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഹെഡ് കോച്ചായി നിയമിച്ചത്.

ഹെഡ് കോച്ച് എന്ന നിലയിൽ ഇദ്ദേഹത്തിൻ്റെ നാലാമത്തെ ഐസിസി ട്രോഫി കൂടിയാണിത്. 2022 ഏകദിന ലോകകപ്പും, 2020, 2018 ടി20 ലോകകപ്പും നേടിയ ഓസ്ട്രേലിയൻ വനിത ടീമിൻ്റെ ഹെഡ് കോച്ചായിരുന്നു മാത്യൂ മോട്ട്.

ഓസ്ട്രേലിയക്കാരനായ മാത്യൂ മോട്ട് ആഭ്യന്തര ക്രിക്കറ്റിൽ നൂറിൽ താഴെ മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത മാത്യൂ മോട്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗം കൂടിയായിരുന്നു.