Skip to content

സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്.

തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗിൽ 32 പന്തിൽ 51 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 61 റൺസ് നേടി. വിരാട് കോഹ്ലി 56 പന്തിൽ 51 റൺസ് നേടി.

ലോകകപ്പിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 94 പന്തിൽ 10 ഫോറും 5 സിക്സും അടക്കം റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ കെ എൽ രാഹുൽ 64 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 102 റൺസ് നേടി.

ഇരുവരുടെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.