അടിച്ചുതകർത്ത് മുംബൈ ഇന്ത്യൻസിൻ്റെ തുറുപ്പുചീട്ട്. പാകിസ്ഥാനെ നിലംപരിശാക്കി ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ നിലംപരിശാക്കികൊണ്ട് സെമിഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് ഇംഗ്ലണ്ട്. വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻഡ് പൊന്നുംവില കൊടുത്ത് സ്വന്തമാക്കിയ നാറ്റ് സ്കിവറിൻ്റെ തകർപ്പൻ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ വിജയിച്ചത്. ഇംഗ്ലണ്ട് വിജയിച്ചതോടെ സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി 40 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 81 റൺസ് താരം അടിച്ചുകൂട്ടി. ഡാനിയേൽ വൈറ്റ് 33 പന്തിൽ 59 റൺസ് നേടിയപ്പോൾ വിക്കറ്റ് കീപ്പർ ആമി ജോൺസ് 31 പന്തിൽ 47 റൺസ് നേടി. വുമൺസ് പ്രീമിയർ ലീഗിൽ 3.20 കോടിയ്ക്കാണ് മുംബൈ ഇന്ത്യൻസ് നാറ്റ് സ്കിവറിനെ സ്വന്തമാക്കിയത്. ഒറ്റയ്ക്ക് പോലുക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ തക്ക കഴിവുള്ള താരമാണ് സ്‌കിവർ.

സെമിഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുമ്പോൾ ഇംഗ്ലണ്ട് സൗത്താഫ്രിക്കയെയോ ന്യൂസിലൻഡിനെയോ ആയിരിക്കും നേരിടുക.