Skip to content

സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലി തകാർക്കുമോയെന്ന ചോദ്യത്തിൽ മറുപടിയുമായി വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.

ഐസിസി ഏകദിന ലോകകപ്പോടെ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി മാറിയിരുന്നു. എന്നാൽ ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കർ ഇപ്പോഴും മുൻപിലാണ്. കൂടാതെ നൂറ് സെഞ്ചുറിയിലെത്താൻ കോഹ്ലിയ്ക്ക് ഇനിയും ദൂരങ്ങൾ താണ്ടണം.

” കോഹ്ലി ആ റെക്കോർഡ് തകർക്കുമെന്ന് ഉറപ്പിച്ചുപറയാൻ സാധിക്കില്ല. സച്ചിൻ്റെ നൂറ് സെഞ്ചുറിയെന്ന റെക്കോഡ് കോഹ്ലി തകർക്കുമെന്ന് പറയുന്നവർ ക്രിക്കറ്റിലെ ലോജിക്ക് ചിന്തിക്കുന്നില്ല. കോഹ്ലിയ്ക്ക് ഇനിയും 20 സെഞ്ചുറി നേടണം. അത് വളരെയധികം തന്നെയാണ്. ”

” ഭൂരിഭാഗം കളിക്കാരും അവരുടെ കരിയറിൽ പോലും അത്രയും സെഞ്ചുറി നേടുകയില്ല. കോഹ്ലി അത് തകർക്കുമെന്ന് പറയാൻ മാത്രം സാഹസികത ഞാൻ കാണിക്കുന്നില്ല. കോഹ്ലി ഇനിയും നിരവധി റെക്കോർഡുകൾ തകർക്കും. പക്ഷേ നൂറ് സെഞ്ചുറികൾ നേടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ” ബ്രയാൻ ലാറ പറഞ്ഞു.