Skip to content

അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വീണ്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ലക്ഷ്യമാക്കി കമൻ്റുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ഏകദിന ലോകകപ്പ് തന്നെയായിരുന്നു ഇക്കുറിയും സംസാരവിഷയം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ വീണ്ടും ധോണിയ്ക്കെതിരെ ഒളിയമ്പ് തൊടുത്തത്.

കളിക്കാരെ അണ്ടറേറ്റഡായി കാണുന്നതിനോട് എതിർപ്പ് അറിയിച്ച ഗംഭീർ ലോകകപ്പിലെ പ്ലേയർ ഓഫ് ദി സിരീസായ യുവരാജ് സിങിന് വേണ്ടത്ര പ്രശംസ ലഭിക്കാത്തതിൽ വിമർശനം ഉന്നയിച്ചു.

മറ്റുള്ളവരെ പി ആർ ഏജൻസി ഇല്ലാത്തതുകൊണ്ടാണ് പ്ലേയർ ഓഫ് ദി സിരീസായിട്ടുപോലും യുവരാജ് സിങിനെ കുറിച്ച് ആളുകൾ സംസാരിക്കാത്തതെന്നും ബ്രോഡ്കാസ്റ്റിങ് ചാനലുകൾ പോലും പി ആർ ഏജൻസികളായി മാറിയെന്നും ഗംഭീർ തുറന്നടിച്ചു.

ഡ്രസിങ് റൂമിൽ ഇരിക്കുമ്പോൾ ബ്രോഡ്കാസ്റ്റർമാർ എല്ലാ കളിക്കാരോടും നീതി കാണിക്കേണ്ടതുണ്ടെന്നും ഒരു കളിക്കാരനെ 2 മണിക്കൂർ 50 മിനിറ്റും മറ്റുള്ളവരെ 10 മിനിറ്റും മാത്രം കാണിച്ചാൽ സ്വാഭാവികമായി അയാൾ ബ്രാൻഡായി മാറുമെന്നും ഗംഭീർ പറഞ്ഞു.