Skip to content

വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

ലെജൻഡ്സ് ലീഗിൽ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റങ്ങൾക്ക് പുറകെ ഉണ്ടായ വിവാദങ്ങൾക്കിടയിലും പ്രമുഖ ലീഗിൽ ടീമിൻ്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഗംഭീറിനെതിരായ ആരോപണങ്ങൾ ഉന്നയിച്ചതിന് പുറകെ ലെജൻഡ്സ് ലീഗ് ശ്രീശാന്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങിയിരുന്നു.

എന്നാൽ ഇതിനിടെ ശ്രീശാന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രീമിയർ ലീഗ് ടീമായ പ്രീമിയം ഇന്ത്യൻസ്. അമേരിക്കൻ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഈ മാസം 19 നാണ് ആരംഭിക്കുന്നത്.

പ്രീമിയം വിൻഡീസ്, പ്രീമിയം ഇന്ത്യൻസ്, പ്രീമിയം പാക്സ്, പ്രീമിയം അഫ്ഗാനിസ്ഥാൻ, പ്രീമിയം ഓസീസ്, പ്രീമിയം അമേരിക്കൻസ്, പ്രീമിയം കനേഡിയൻസ് എന്നീ ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ക്രിസ് ഗെയ്ലാണ് പ്രീമിയം വിൻഡീസിൻ്റെ ക്യാപ്റ്റൻ, സോഹൈൽ തൻവീറാണ് പ്രീമിയം പാക്സിൻ്റെ ക്യാപ്റ്റൻ. ബെൻ കട്ടിങാണ് പ്രീമിയം ഓസീസിൻ്റെ ക്യാപ്റ്റൻ.

ഡിസംബർ 19 ന് ആരംഭിക്കുന്ന ലീഗ് ഡിസംബർ 31 നാണ് അവസാനിക്കുക.