Skip to content

വീണ്ടും റാസ !! അയർലൻഡിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി സിംബാംബ്വെ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാംബ്വെയ്ക്ക് ഒരു വിക്കറ്റിൻ്റെ ആവേശവിജയം. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ ഓൾ റൗണ്ടർ മികവിലാണ് സിംബാംബ്വെ വിജയം കുറിച്ചത്.

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നുകൊണ്ടാണ് സിംബാംബ്വെ വിജയം കുറിച്ചത്. 42 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 65 റൺസ് നേടിയ ക്യാപ്റ്റൻ റാസയാണ് സിംബാംബ്വെയ്ക്ക് വിജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയിരുന്നു. 25 പന്തിൽ 32 റൺസ് നേടിയ ബാൽബിർനിയാണ് അയർലൻഡിൻ്റെ ടോപ് സ്കോറർ.

സിംബാംബ്വയ്ക്ക് വേണ്ടി റാസ നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.