Skip to content

വീണ്ടും ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ ഒരുങ്ങി മുൻ സൂപ്പർതാരം

ഇംഗ്ലണ്ട് മുൻ സൂപ്പർതാരം ആൻഡ്രൂ ഫ്ളിൻ്റോഫ് വീണ്ടും ടീമിൽ തിരിച്ചെത്തുന്നു. ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫുകളിൽ ഒരാളായാണ് ഫ്ളിൻ്റോഫ് തിരിച്ചുവരവ് അറിയിക്കുന്നത്.

ടെലിവിഷൻ ഷോയ്ക്കിടെ ഉണ്ടായ കാർ അപകടത്തിൽ സാരമായ പരിക്കുകൾ ഫ്ളിൻ്റോഫിന് പറ്റിയിരുന്നു. പിന്നീട് ലോകകപ്പിന് മുൻപായി ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിൽ ഫ്ളിൻ്റോഫ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേർന്നിരുന്നു.

ഇപ്പോഴിതാ ലോകകപ്പിന് ശേഷം നടന്നുകൊണ്യിക്കുന്ന വിൻഡീസ് പര്യടനത്തിൽ ടി20 പരമ്പരയിലാണ് ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫുകളിൽ ഒരാളായി ഫ്ളിൻ്റോഫ് എത്തുന്നത്.

ഇംഗ്ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 ലധികം മത്സരങ്ങൾ കളിച്ച ഫ്ളിൻ്റോഫ് 7000 + റൺസും മൂന്നിലധികം വിക്കറ്റും നേടിയിട്ടുണ്ട്.