Skip to content

മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം !! കേരളം ക്വാർട്ടറിൽ

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം നേടി കേരളം ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ 153 റൺസിന് പരാജയപെടുത്തികൊണ്ടാണ് സഞ്ജുവും കൂട്ടരും ക്വാർട്ടറിൽ എത്തിയത്.

മത്സരത്തിൽ കേരളം ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയ്ക്ക് 230 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് മഹാരാഷ്ട്രയെ തകർത്തത്. വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 137 പന്തിൽ 144 റൺസ് നേടിയ കൃഷ്ണ പ്രസാദ്, 95 പന്തിൽ 120 റൺസ് നേടിയ റോഹൻ കുന്നുമ്മൽ എന്നിവരുടെ സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ നേടിയത്. വിഷ്ണു വിനോദ് 23 പന്തിൽ 43 റൺസും അബ്ദുൽ ബാസിത് 18 പന്തിൽ 35 റൺസും നേടി. സഞ്ജു 25 പന്തിൽ 29 റൺസ് നേടി.

ലിസ്റ്റ് എ ക്രിക്കറ്റിൽ കേരളം നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.