Skip to content

അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ഐസിസി ഏകദിന ലോകകപ്പിൽ തന്നോട് സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ താരത്തെയല്ല തന്നോട് സാമ്യമുള്ള താരമായി സുരേഷ് റെയ്ന തിരഞ്ഞെടുത്തത്.

ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്പ്സിനെയാണ് തന്നോട് സാമ്യതയുള്ള കളിക്കാരനായി റെയ്ന തിരഞ്ഞെടുത്തത്. ഐസിസി പങ്കുവെച്ച വീഡിയോയിലായിരുന്നു ഗ്ലെൻ ഫിലിപ്പ്സിനെ റെയ്ന തിരഞ്ഞെടുത്തത്. അതിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ താരം വിശദീകരിച്ചും.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന ഫിലിപ്പ്സ് ഓൾ റൗണ്ടറായി മാറുന്ന കാഴ്ചയാണ് ഈ ലോകകപ്പിൽ കാണാൻ കഴിഞ്ഞത്. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മറ്റെല്ലാ ബൗളർമാരും റൺസ് വഴങ്ങികൂട്ടിയപ്പോൾ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു.

” ഞാൻ ഗ്ലെൻ ഫിലിപ്പ്സ് എന്നുപറയും. കാരണം അവനൊരു മികച്ച ഫീൽഡറാണ്. അവൻ നന്നായി ബൗളും ചെയ്യുന്നു. ടീമിന് വേണ്ടി എവിടെയും ബാറ്റ് ചെയ്യുന്നു. അവൻ ചെയ്യുന്ന മറ്റൊരു മികച്ച കാര്യം ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്കെതിരെ നന്നായി പന്തെറിയുന്നുവെന്നതാണ്. ഞാനുമത് ചെയ്തിരുന്നു. വിക്കറ്റുകൾ നേടാനും എനിക്ക് സാധിച്ചിട്ടുണ്ട്. ” സുരേഷ് റെയ്ന പറഞ്ഞു..