Skip to content

കൈകൊണ്ട് പന്ത് തട്ടിമാറ്റി !! വിചിത്ര രീതിയിൽ പുറത്തായി മുഷ്ഫിഖുർ റഹിം : വീഡിയോ

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിചിത്ര രീതിയിൽ പുറത്തായി ബംഗ്ളാദേശിൻ്റെ സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ജാമിസൻ എറിഞ്ഞ നാൽപ്പത്തിയൊന്നാം ഓവറിലായിരുന്നു ഈ വിചിത്രമായ പുറത്താകൽ നടന്നത്. ഓവറിലെ നാലാം പന്തിൽ ഡിഫൻഡ് ചെയ്ത ശേഷം പന്ത് തൻ്റെ വലതുകൈകൊണ്ട് മുഷ്ഫിഖുർ റഹിം തട്ടിമാറ്റുകയായിരുന്നു. ഇതിന് പുറകെ ന്യൂസിലൻഡ് താരങ്ങൾ അപ്പീൽ ചെയ്യുകയും പിന്നാലെ തേർഡ് അമ്പയർ പരിശോധനയ്ക്കൊടുവിൽ ഫീൽഡിംഗ് തടസ്സപെടുത്തിയതിൻ്റെ പേരിൽ ഔട്ട് വിധിക്കുകയും ചെയ്തു.

പന്ത് സ്റ്റമ്പിനരികിൽ പോലും എത്താതെയാണ് യാതൊരു കാരണവും കൂടാതെ മുഷ്ഫിഖുർ പന്ത് കൈകൊണ്ട് തട്ടിമാറ്റിയത്. അമ്പയർ ഔട്ട് വിധിച്ചത് താരത്തിനോ സ്റ്റേഡിയത്തിൽ കൂടിയ ബംഗ്ലാദേശ് ആരാധകർക്കോ വിശ്വസിക്കാനായില്ല. 83 പന്തിൽ 35 റൺസ് നേടിയാണ് മുഷ്ഫിഖുർ റഹിം പുറത്തായത്.

വീഡിയോ:

https://twitter.com/FlashCric/status/1732299275454079132?t=uU4nK3mAkddIERreYr9m8g&s=19