Skip to content

ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് !! സഞ്ജുവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിജയ് ഹസാരെ ട്രോഫിയിൽ നേടിയ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ കേരള ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് സോഷ്യൽ മീഡിയ. റെയിൽവേയ്ക്കെതിരായ മത്സരത്തിലായിരുന്നു സെഞ്ചുറി നേടികൊണ്ട് ഒറ്റയാൾ പോരാട്ടം സഞ്ജു കാഴ്ച്ചവെച്ചത്.

മത്സരത്തിൽ 18 റൺസിന് കേരളം പരാജയപെട്ടിരുന്നു. റെയിൽവെയ്സ് ഉയർത്തിയ 256 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടുവാനാണ് സാധിച്ചത്.

മത്സരത്തിൽ ഒരു ഘട്ടത്തിൽ 49 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് കേരളത്തിന് നഷ്ടപെട്ടിരുന്നു. എന്നാൽ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഒറ്റയാൾ പോരാട്ടം കാഴ്ച്ചവെയ്ക്കുകയായിരുന്നു. 139 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ 128 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

സഞ്ജുവിനെ ഈ പ്രകടനം ആഭ്യന്തര ക്രിക്കറ്റിൽ ഒരു കേരള ബാറ്റ്സ്മാൻ്റെ ഈ മികച്ച പ്രകടനം ആണെന്നാണ് ആരാധകർ പ്രശംസിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സമാനമായ പ്രകടനം സഞ്ജു കാഴ്ച്ചവെച്ചിട്ടുണ്ട്. സൗത്താഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിനെ ടി20 ടീമിൽ നിന്നും ഒഴിവാക്കുന്നതിൽ വലിയ എതിർപ്പും ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.