Skip to content

ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ യുവ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്.

ഇന്ത്യ 4-1 ന് വിജയിച്ച പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം 5 ഇന്നിങ്സിൽ നിന്നും 55.75 ശരാശരിയിൽ 223 റൺസ് താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ റാങ്കിങിൽ 56 സ്ഥാനങ്ങൾ മെച്ചപെടുത്തികൊണ്ട് ഗയ്ക്ക്വാദ് റാങ്കിങിൽ ഏഴാം സ്ഥാനത്തെത്തി.

ഇതോടെ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിന് ശേഷം ആദ്യ പത്തിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഗയ്ക്ക്വാദ് മാറി.

ഇതിന് മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച ഗയ്ക്ക്വാദിന് ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഗോൾഡ് മെഡൽ നേടികൊടുത്ത താരം ഓസീസിനെതിരായ പരമ്പരയിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് അന്താരാഷ്ട്ര തലത്തിലും തൻ്റെ മികവ് പുറത്തെടുത്തു.