Skip to content

സാം കറൻ തിളങ്ങി !! വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യ മത്സരത്തിൽ തോറ്റ ഇംഗ്ലണ്ട് ഇക്കുറി 6 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രതീക്ഷ നിലനിർത്തിയത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം 32.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 72 പന്തിൽ 73 റൺസ് നേടിയ വിൽ ജാക്ക്സും, 45 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 202 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 68 റൺസ് നേടിയ ക്യാപ്റ്റൻ ഷായ് ഹോപ്പും, 63 റൺസ് നേടിയ റൂതർഫോർഡും മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്.

7 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സാം കറനാണ് വിൻഡീസിനെ തകർത്തത്. ലിയാം ലിവിങ്സ്റ്റൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അട്കിൻസൻ, രേഹൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.