Skip to content

സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനെതിരെ ആരോപണവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

തന്നെ ഫിക്സറെന്ന് വിളിച്ചുകൊണ്ട് ഗംഭീർ അപമാനിച്ചുവെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. സഹതാരങ്ങളോട് പോലും ഗംഭീറിന് ബഹുമാനമില്ലെന്നും മത്സരശേഷം ശ്രീശാന്ത് ആരോപിച്ചു.

” മിസ്റ്റർ ഫൈറ്ററുമായി സംഭവിച്ചത് എന്താണെന്ന് ഞാൻ വെളിപ്പെടുത്തുന്നു. തൻ്റെ സഹ താരങ്ങളുമായി എല്ലായ്പ്പോഴും വഴക്കിടുന്ന ഒരാൾ. സീനിയർ താരങ്ങളെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല. വീരു ഭായിയെ പോലും. യാതൊരു പ്രകോപനവും കൂടാതെ പറയാൻ പാടില്ലാത്ത വാക്കുകൾ എനിക്കെതിരെ അദ്ദേഹം പ്രയോഗിച്ചു. ” ശ്രീശാന്ത് പറഞ്ഞു.

സഹതാരങ്ങളെ പോലും ബഹുമാനിക്കുവാൻ സാധിക്കുകയില്ലെങ്കിൽ പിന്നെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നും ബ്രോഡ്കാസ്റ്റർമാർ വിരാട് കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ ഗംഭീർ കോഹ്ലിയെ കുറിച്ച് പറയുന്നതിൽ ഒഴിഞ്ഞുമാറിയെന്നും അത്തരത്തിലുള്ള ഒരാളാണ് ഗംഭീറെന്നും ശ്രീശാന്ത് തുറന്നടിച്ചു.