Skip to content

താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ലെജൻഡ്സ് ലീഗിലെ മത്സരത്തിൽ കൊമ്പുകോർത്തതിന് പുറകെ ഗംഭീറിനെതിരെ ആരോപണം ഉയർത്തി ശ്രീശാന്ത് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ഗംഭീർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശനം ഉന്നയിച്ച് കമൻ്റ് ചെയ്തിരിക്കുകയാണ് ശ്രീശാന്ത്.

ലോകം മുഴുവൻ പ്രശസ്തിയ്ക്ക് പുറകെ പോകുമ്പോൾ പുഞ്ചിരിക്കൂവെന്ന ക്യാപ്ഷനോടെയാണ് ഗംഭീർ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിലായിരുന്നു കമൻ്റുമായി ശ്രീശാന്ത് രംഗത്തെത്തിയത്.

” നിങ്ങൾ ഒരു കായികതാരമെന്ന നിലയിലും സഹോദരൻ എന്ന നിലയിലും അതിരുകൾ കടന്നു. എല്ലാത്തിനും ഉപരിയുമായി നിങ്ങൾ ജനങ്ങളെ പ്രതിനിധീകടിക്കുന്ന വ്യക്തിയാണ്. എന്നിട്ടും നിങ്ങൾ ക്രിക്കറ്റ് താരങ്ങളുമായി കലഹത്തിൽ ഏർപെടുന്നു. ”

” താങ്കൾക്ക് എന്താണ് പ്രശ്നം. ഞാൻ പുഞ്ചിരിച്ച് നിങ്ങളെ നോക്കുക മാത്രമാണ് ചെയ്തത്. പക്ഷേ നിങൾ എന്നെ ഫിക്സറെന്ന് വിളിച്ചു. നിങ്ങൾ സുപ്രീംകോടതിയ്ക്കും മുകളിലാണോ? അത്തരത്തിൽ സംസാരിക്കാനും ഇഷ്ടമുള്ളത് പറയാനുമുള്ള അധികാരം താങ്കൾക്ക് ഇല്ല. ” ശ്രീശാന്ത് കമൻ്റ് ചെയ്തു.

ഗംഭീർ അമ്പയർമാരെയും അധിക്ഷേപിച്ചുവെന്നും പിന്തുണച്ചവരോട് അൽപ്പം ബഹുമാനം പോലും ഇല്ലാത്ത തീർത്തും അഹങ്കാരിയും വർഗ്ഗ രഹിതനുമായ വ്യക്തിയാണ് ഗംഭീറെന്നും ഇന്നലെ വരെ ഗംഭീറിനോട് ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഗംഭീറിന് മാപ്പുനൽകുവാൻ ഒരു കാലത്തും സാധിക്കുകയില്ലെന്നും ശ്രീശാന്ത് കമൻ്റ് ചെയ്തു.