Skip to content

എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ കരിയറിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നതായി ബുംറ .ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയായിരുന്നു ഹാട്രിക്കിന്റെ തുടക്കം . പിന്നാലെ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കി.

ചെയ്‌സിനെ വിക്കറ്റ് റീവ്യൂവിലൂടെയായിരുന്നു ബുംറ നേടിയത് . ‘ആദ്യം ബാറ്റിൽ കൊണ്ടതാണെന്ന് കരുതിനാല് കൂടുതൽ അപ്പീൽ ചെയ്തിരുന്നില്ല .എന്നാല്‍ കോലി മികച്ച റിവ്യൂ തീരുമാനമെടുത്തു, നായകനാണ് ക്രഡിറ്റ്’ എന്നും മത്സരശേഷം ബുമ്ര വ്യക്തമാക്കി.ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ബുംറ മാറി .