Skip to content

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.

” പരമ്പരയിൽ ധോണിയെ ഉൾപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്നുതന്നെ വ്യക്തമായിരുന്നു റിഷാബ് പന്തിന് കൂടുതൽ അവസരം നൽകുവാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ആ തീരുമാനം ശരിയുമാണ്. കരിയറിലെ തുടക്കകാലത്ത് ഇതുപോലെ അവസരങ്ങൾ ധോണിയ്ക്കും ലഭിച്ചിരുന്നു. ” ഗാംഗുലി പറഞ്ഞു.