Skip to content

ഫിഫ്റ്റിയുമായി രഹാനെയും വിഹാരിയും ; വെസ്റ്റിൻഡീസിന് 468 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 299 റൺസിന്റെ കൂറ്റൻ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 64 റൺസും വിഹാരി 53 റൺസും നേടി പുറത്താകാതെ നിന്നു. കെ എൽ രാഹുൽ (6), മായങ്ക് അഗർവാൾ (4), ചേതേശ്വർ പുജാര (27), വിരാട് കോഹ്ലി (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.
നേരത്തെ ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 117 റൺസിന് ഓൾ ഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും ചേർന്നാണ് വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടിയത്. ജഡേജയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് വീതം നേടി.