CricKerala
Latest Malayalam Cricket news,Stats,trolls, Kerala Cricket news, Malayalam sports news, Latest cricket , kerala cricket
Advertisements

സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ താരം ഹനുമാൻ വിഹാരി . അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സിൽ വീണ്ടും അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിഹാരി. ഇതോടെ സച്ചിൻ ശേഷം ഇന്ത്യയ്ക്ക് വേണ്ടി ആറാം നമ്പറിൽ ഒരു ടെസ്റ്റിൽ സെഞ്ചുറിയിയും അർദ്ധ സെഞ്ചുറിയും നേടുന്ന താരമായി വിഹാരി മാറി . 1990 ലാണ് ഇംഗ്ലണ്ടിന് എതിരെ മാഞ്ചസ്റ്ററിൽ സച്ചിൻ ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത് .

225 പന്തിൽ നിന്ന് ആദ്യ ഇന്നിങ്സിൽ 16 ഫോർ ഉൾപ്പടെ 111 റൺസ് നേടിയിരുന്നു . രണ്ടാം ഇന്നിങ്സിൽ 53 റൺസിൽ നിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു .

Advertisements

Get real time updates directly on you device, subscribe now.