Skip to content

നാല് പന്തിൽ നാല് വിക്കറ്റ് ; മലിംഗയ്ക്ക് മുന്നിൽ അടി പതറി ന്യൂസിലാൻഡ്

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയം പിന്തുടർന്ന ന്യൂസിലാൻഡ് അക്ഷരാർത്ഥത്തിൽ മലിംഗയ്ക്ക് മുന്നിട്ട് അടി പതറുകയായിരുന്നു . തുടർച്ചയായ 4 പന്തിൽ 4 വിക്കറ്റ് വീഴ്ത്തിയ മലിംഗ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി . കോളിന്‍ മണ്രോ, ഹാമിഷ് റഥര്‍ഫോര്‍ഡ്, ഗ്രാന്‍ഡ്ഹോം, റോസ്സ് ടൈലര്‍ എന്നുവരുടെ വിക്കറ്റുകളാണ് തുടര്‍ച്ചയായ നാല് പന്തുകളില്‍ മലിങ്ക വീഴ്ത്തിയത്. 88 റൺസിൽ നിൽക്കെ ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് അവസാനിക്കുകയും ചെയ്തു . ആദ്യ രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു .

ടി2യിലെ മലിംഗയുടെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടമാണിത് . ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ 4 വിക്കറ്റ് നേട്ടം കൂടിയാണ് , നേരെത്തെ ഏകദിനത്തിലും തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു .

https://twitter.com/Cric_beat/status/1170008958351769601?s=19